മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; വിമുക്ത ഭടന് അറസ്റ്റിൽ
Mail This Article
×
കൊച്ചി∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. കുമ്പളങ്ങി പഴങ്ങാട് കോച്ചേരി വീട്ടിൽ തോമസ് (67) ആണ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കുമ്പളങ്ങി എസ്ഐ പി.എം.സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം എരമല്ലൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് തോമസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
English Summary:
Ex-Serviceman in Kochi Arrested for Assaulting Mentally Challenged Woman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.