വനിതാ സബ് കലക്ടറെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; ക്ലർക്കിന് സസ്പെൻഷൻ
Mail This Article
×
തിരുവനന്തപുരം ∙ വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിന് സസ്പെൻഷൻ. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറുമായ യുവതിയുടെ പരാതിയിലാണു സർക്കാർ നടപടി.
ആർഡിഒ ഓഫിസിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണു പരാതിക്കിടയായ സംഭവങ്ങൾ. ചൊവ്വാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകിയത്.
English Summary:
Clerk suspended for harassing woman sub-collector by phone calls and sending WhatsApp messages
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.