ADVERTISEMENT

കോഴിക്കോട്∙ പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്.  പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കീഴിലുള്ള കോഴിക്കോട് കേരള സോപ്സ് പതിറ്റാണ്ടുകളായി കേരള സാൻഡൽ ചന്ദനസോപ്പിനു പ്രശസ്തമാണ്.

  • Also Read

മറയൂർ ചന്ദനക്കാടുകളിൽ നിന്ന് ലഭിക്കുന്ന ചന്ദനങ്ങളുടെ തൈലം ഉപയോഗിച്ചാണ് കേരള സാൻഡൽ നിർമിക്കുന്നത്. കേരള സോപ്സിന്റെ ആകെ വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സാൻഡൽ സോപ്പ് വിൽപ്പനയിലൂടെയാണ്. സൗദി, യമൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. കുവൈത്തിലേക്കും ഉടൻ കയറ്റുമതി തുടങ്ങും.

ചന്ദനത്തിനൊപ്പം മഞ്ഞളും ഒത്തുചേരുന്ന സാൻഡൽ ടെർമറിക് സോപ്പ് അടുത്തമാസം വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിൽ ലിക്വിഡ് ഡിറ്റർജന്റ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ, ഡിഷ്​വാഷ്, മറ്റു സോപ്പുകൾ (കൈരളി, വേപ്പ്) എന്നിവയാണ് കേരള സോപ്സിന്റെ മറ്റ് ഉൽപ്പന്നങ്ങൾ. ഓരോ വർഷവും ശരാശരി 20 ശതമാനം ലാഭ വളർച്ച കൈവരിക്കുന്ന സ്ഥാപനത്തിന് 2023-2024 സാമ്പത്തിക വർഷം ഇരട്ടിയിലധികം ലാഭം നേടാൻ സാധിച്ചിരുന്നു. ഇതിനു പുറമെയാണ് ഒരു മാസത്തിനകം ലിക്വിഡ് ബോഡി വാഷ് വിപണിയിലേക്കും കേരള സോപ്സ് പ്രവേശിക്കുന്നത്.

English Summary:

Kerala Soaps to launch Sandal turmeric soap and liquid bodywash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com