ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷ എഴുതിയതിൽ 294888 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 78.69. കഴിഞ്ഞ വർഷം വിജയശതമാനം 82.95% ആയിരുന്നു. 4.26% ആണ് ഇത്തവണത്തെ വിജയശതമാനം കുറഞ്ഞത്.

വിഎച്ച്എസ്‌ഇ പരീക്ഷ എഴുതിയ 27586 വിദ്യാർഥികളിൽ 19702 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 71.42. കഴിഞ്ഞ വര്ഞഷം ഇത് 78.39% ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 6.97% കുറവാണ് ഇത്തവണ ഉണ്ടായത്.
എച്ച്എസ്എസ്, വിഎച്ച്എസ്എസ് സേ പരീക്ഷകൾക്ക് 13 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 14 വരെയും അപേക്ഷ നൽകാം. ജൂൺ 12 മുതൽ 24 വരെ സേ പരീക്ഷ നടക്കും.

∙ എച്ച്എസ്എസ്

സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 189411 വിദ്യാർഥികളിൽ 160696 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 84.84. ‍ഹ്യുമാനിറ്റീസിൽ 76235 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 51144 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 67.09. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 109109 പേർ പരീക്ഷ എഴുതിയതിൽ 83048 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 76.11.

സർക്കാർ സ്കൂളുകളില്‍ 163920 പേർ പരീക്ഷ എഴുതിയതിൽ 123046 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യരായത്. വിജയശതമാനം – 75.06. എയ്ഡഡ് സ്കൂളുകളിൽ 184490 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 152147 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം – 82.47. അൺ എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 26071 വിദ്യാർഥികളിൽ 19425 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 74.51.
സ്പെഷൽ സ്കൂൾ വിഭാഗത്തിൽ 274 പേർ പരീക്ഷ എഴുതിയതിൽ 270 ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.54. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ വർധിച്ചു. ഇത്തവണ 39242 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 5427 കൂടുതൽ

∙ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ ആകെ 1494 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1046 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം – 70.01. ഫുൾ എ പ്ലസ് 73 പേർക്ക്.
∙ കലാമണ്ഡലം ആർട്ട് എച്ച്എസ്എസിൽ പരീക്ഷയെഴുതിയ 60 പേരും ഉപരിപഠനത്തിന് യോഗ്യത നേടി 100% വിജയം കൈവരിച്ചു. 4 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
∙ സ്കോൾ കേരളയിൽ 36077 പേർ പരീക്ഷ എഴുതിയതിൽ 40.61% മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്– 14652 വിദ്യാർഥികൾ. 567 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
∙ പ്രൈവറ്റ് റജിസ്ട്രേഷനിൽ വിജയശതമാനം 17.77% മാത്രം. 16941 പേർ പരീക്ഷ എഴുതിയതിൽ 3011 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

മറ്റു പ്രത്യേകതകൾ
∙ വിജയശതമാനം കൂടിയ ജില്ല എറണാകുളം – 84.12
∙ വിജയശതമാനം കുറഞ്ഞ ജില്ല വയനാട് – 72.13
∙ 100% വിജയം നേടിയ സ്കൂളുകൾ– 63. സർക്കാർ സ്കൂൾ – 7, എയ്ഡഡ് – 17, അൺ എയ്ഡഡ് – 27, സ്പെഷൽ സ്കൂൾ – 12
∙ കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറം – 61213, കുറവ് വയനാട് – 9557
∙ 1200 ൽ 1200 മാർക്ക് നേടി 100% വിജയം നേടിയ വിദ്യാർഥികൾ – 105 പേർ.
∙ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാർഥികൾ – 39242. (സയൻസ് – 31214, ഹ്യുമാനിറ്റീസ് – 2753, കൊമേഴ്സ് – 5275)
∙ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിൽ – മലപ്പുറം.
∙ കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്കൂൾ – പട്ടം സെന്റ് മേരീസ് എച്ച്എസ്എസ്. 791 പേർ പരീക്ഷയെഴുതി, വിജയശതമാനം 84.83.
∙ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്കൂൾ – രാജാസ് ജിഎച്ച്എസ്എസ് കോട്ടയ്ക്കൽ മലപ്പുറം. 707 വിദ്യാർഥികൾ പരീക്ഷയെഴുതി, വിജയശതമാനം 89.39.


∙ വിഎച്ച്എസ്ഇയിൽ വയനാട്

വിഎച്ച്എസ്ഇയിൽ വിജയശതമാനം കൂടിയ ജില്ല വയനാട് ആണ്. 771 പേർ പരീക്ഷ എഴുതിയതിൽ 85.21% വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കുറവ് കാസർകോട് ആണ്. 1225 പേർ എഴുതിയതിൽ 61.31% ആണ് വിജയശതമാനം.

വിഎച്ച്എസ്ഇയിൽ സയൻസ് വിഭാഗത്തിൽ 70.13%, ഹ്യുമാനിറ്റീസിൽ 71.58%, കൊമേഴ്സിൽ 76.48% എന്നിങ്ങനെയാണ് വിജയശതമാനം.

∙ 100 വിജയം നേടിയ സ്കൂളുകൾ – 12. സർക്കാർ – 8, എയ്ഡഡ് – 4
∙ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം – 251 (2023 ൽ – 383)

ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

വിഎച്ച്എസ്ഇ ഫലത്തിന്:
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in

English Summary:

Plus Two, VHSE exam results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com