ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത.

ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു. തിഷ്കാൻ ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 പേർ പാർക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുഎൻ ഭക്ഷ്യ ഏജൻസിയുടെ നേതൃത്വത്തിൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്തു.

അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ 80 ശതമാനത്തിലേറെയും കർഷകരാണ്.

English Summary:

Flash Flood Kills Over in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com