ADVERTISEMENT

ഈരാറ്റുപേട്ട ∙ ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിനു സമീപമായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴ് ഭാഗത്തേക്കു  മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇൻസാ മറിയം മരിച്ചു. 

English Summary:

One-Year-Old Insa Maryam Perishes in Scooter Accident Near Illikal Kallu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com