ADVERTISEMENT

ആലപ്പുഴ∙ കറ്റാനം കെപി റോഡിൽ കെഎസ്ആർടിസി ബസ് സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഭരണിക്കാവ് ദേവിസദനത്തിൽ ശശി (58) ആണ് മരിച്ചത്. ഇന്നു മൂന്നു മണിയോടെ ഗാനം തിയേറ്റിനു സമീപമായിരുന്നു അപകടം.

സൈക്കിളിൽ കറ്റാനം ഭാഗത്തേക്കു പോയ ശശിയെ, അതേ ഭാഗത്തേക്കു വരികയായിരുന്ന തെങ്കാശി ഫാസ്‌റ്റ് പാസഞ്ചർ ബസാണ് ഇടിച്ചത്. ദേഹത്തു കൂടി ചക്രം കയറി ഇറങ്ങിയ ശശിയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

58 Years Old Falls Victim to Fatal KSRTC Bus Mishap in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com