ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനകളിൽ 8889 കോടിയുടെ പണവും സാധനങ്ങളും കണ്ടെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന ലഹരിമരുന്നടക്കം 3959 കോടിയുടെ ലഹരിമരുന്നാണ് ആകെ പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാനായി വിവിധകക്ഷികൾ ഉപയോഗിച്ച വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് കമ്മിഷൻ അറിയിച്ചു. 

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉയർന്ന മൂല്യമുള്ള ലഹരിവസ്തുക്കളും മറ്റും കണ്ടെടുത്തത്. ഇതിൽ 814.85 കോടി രൂപയുടെ മദ്യവും, 1,260.33 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും, 849.15 കോടി രൂപയുടെ പണവും ഉൾപ്പെടും. ലഹരി വസ്തുക്കളും മദ്യവും സ്വർണ്ണവും  തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗിച്ചു.

English Summary:

Election Commission seized money and liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com