ADVERTISEMENT

കണ്ണൂർ ∙ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിച്ച് സിപിഎം. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽനിന്ന് പിരിവെടുത്ത് സ്മാരകം നിർമിച്ചത്. മേയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്.

ചെറ്റക്കണ്ടി സ്ഫോടനം വലിയ വിവാദമായതോടെ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും സിപിഎം തള്ളിപ്പറഞ്ഞിരുന്നു. 2015 ജൂൺ ആറിനായിരുന്നു ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെറ്റായ വിവരങ്ങൾ എതിർചേരിക്കാർ പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണെന്നും സംഭവത്തിൽ സിപിഎമ്മിന് പങ്കില്ല എന്നുമായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പാർട്ടി ഭൂമിയായ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ എകെജി നഗറിൽ സംസ്കരിക്കുകയും ചെയ്തു. ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നും അതിനാലാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് എന്നുമായിരുന്നു അന്ന് പി.ജയരാജൻ വിശദീകരിച്ചത്.

English Summary:

CPIM to Inaugurate Memorial for Bomb-Making Casualties on May 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com