പനിപ്പേടിയിൽ കേരളം; സർക്കാർ ആശുപത്രികൾ നിറയുന്നു, കണക്കുകൾ ഇങ്ങനെ...

Mail This Article
കോട്ടയം∙ സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് മുപ്പതിലേറെ പേർ. ദിവസവും അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. 4 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 1431 പേർ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. 6 മാസത്തെ കണക്കെടുത്താൽ ഇത് 47 പേരാണ്. ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 7. രണ്ടാഴ്ചക്കിടെ 77 പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ മരിച്ചത് 7 പേരാണ്.

കഴിഞ്ഞ ദിവസം 6151 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 108 പേർക്ക് ഡെങ്കി ലക്ഷണങ്ങളായിരുന്നു. 35 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം പനി ബാധിച്ച് ആശുപത്രിയിൽ എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
∙ ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറത്ത്
∙ ഏറ്റവും കുറവ് ഇടുക്കിയിൽ
തിരുവനന്തപുരം – 516
കൊല്ലം – 446
പത്തനംതിട്ട – 247
ഇടുക്കി – 199
കോട്ടയം – 269
ആലപ്പുഴ – 343
എറണാകുളം – 467
തൃശൂർ – 422
പാലക്കാട് – 443
മലപ്പുറം – 906 -
കോഴിക്കോട് – 706
വയനാട് – 412
കണ്ണൂർ – 443
കാസർകോട് – 332
ആകെ – 6151

കഴിഞ്ഞദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ കണക്ക്, ലക്ഷണമുള്ളവരുടെ കണക്ക്
തിരുവനന്തപുരം – 6– 3
കൊല്ലം – 12 – 8
പത്തനംതിട്ട – 3 – 29
ഇടുക്കി –1 – 17
കോട്ടയം – 1 – 4
ആലപ്പുഴ – 0 – 5
എറണാകുളം – 8 – 5
തൃശൂർ – 1 – 4
പാലക്കാട് – 1 – 1
മലപ്പുറം – 0 – 4
കോഴിക്കോട് – 0 – 5
വയനാട് – 0 – 6
കണ്ണൂർ – 2 – 14
കാസർകോട് – 0– 3
ആകെ – 35 – 108

ആരോഗ്യ വകുപ്പ് നടപടി ഇങ്ങനെ
∙ ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും
∙ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ
∙ മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
∙ ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ നിർബന്ധമായും മാസ്‌ക് ധരിക്കണം