പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം

Mail This Article
×
പത്തനംതിട്ട∙ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മേയ് 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനമുണ്ട്. രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്കാണ് നിരോധനം. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
റാന്നി, കോന്നി മേഖലയിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും എല്ലാ താലൂക്കുകളിലും ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ടയിൽ റെഡ് അലർട്ടാണ്.
English Summary:
Night travel ban in Pathanamthitta; Restrictions on tourist destinations including Gavi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.