ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

Mail This Article
×
തൃശൂർ∙ ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇളയസഹോദരൻ സുരക്ഷിതനാണ്.
പശുഫാമിലെ തൊഴിലാളികളുടെ മക്കളായ മൂവരും പശുവിന് തീറ്റകൊടുക്കാൻ പോയപ്പോഴായിരുന്നു അപകടം. മണലെടുപ്പിനെ തുടർന്ന് ഭാരതപ്പുഴയിൽ ഉണ്ടായിട്ടുള്ള ആഴമുള്ള കുഴികൾ മുൻപും അപകടമുണ്ടായിട്ടുണ്ട്.
English Summary:
siblings died in river
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.