ADVERTISEMENT

കോട്ടയം∙ ക്നാനായ സുറിയാനി സഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റെയാണ് ഉത്തരവ്. കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ചയാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചത്. ഇതിനെതിരെ ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ കേസിലാണ് കോടതി വിധി. സമുദായ മെത്രാപ്പൊലീത്തയുടെ ചുമതലകളെ പാത്രിയർക്കീസ് ബാവായോ സഹായ മെത്രാപ്പൊലീത്തമാരോ മറ്റാരെങ്കിലുമോ തടസ്സപ്പെടുത്താൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. കേസ് വീണ്ടും 25ന് പരിഗണിക്കും.

English Summary:

Stayed suspension of Knanaya Jacobite church metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com