‘പട്ന മലയാളി സമൂഹത്തിന്റെ പിന്തുണ ഇന്ത്യാ മുന്നണിക്ക്; മികച്ച പ്രതികരണം’

Mail This Article
പട്ന ∙ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കാണു പട്ന മലയാളി സമൂഹത്തിന്റെ പിന്തുണയെന്ന് ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ. ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തിയപ്പോൾ മലയാളികളിൽനിന്ന് ആവേശകരമായ പ്രതികരണമാണു ലഭിച്ചത്. ബിഹാറിലെ ഭൂരിപക്ഷം സീറ്റുകളിലും ജയം ഇന്ത്യാ സഖ്യത്തിനാകുമെന്നും അനു ചാക്കോ പറഞ്ഞു. പട്നയിൽ മലയാളികൾ താമസിക്കുന്ന മേഖലകൾ, ആരാധനാലയങ്ങൾ, മഠങ്ങൾ, മലയാളി മാനേജ്മെന്റ് സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത് അനു ചാക്കോയാണ്.
ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും മത്സരിക്കുന്ന പാടലിപുത്ര, സാരൻ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിയും മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകനുമായ അൻഷുൽ അവിജിത് മത്സരിക്കുന്ന പട്ന സാഹിബ് മണ്ഡലത്തിലും അനു ചാക്കോയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലയാളികൾക്കിടയിൽ പ്രചാരണം നടത്തി.