ADVERTISEMENT

കോട്ടയം∙ കേരളം കണ്ട ജനകീയ മുഖ്യമന്ത്രിമാരിലൊരാളായ ഇ.കെ.നായനാരുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ചികിത്സയ്ക്ക് യാത്രതിരിക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പത്രക്കാരോട് പറഞ്ഞ ‘ങാ റൈറ്റ്’ എന്ന അദ്ദേഹത്തിന്റെ യാത്രമൊഴി കേരളത്തിലെ ജനങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും നൊമ്പരമുണർത്തുന്ന ഓർമയാണ്. നായനാർ യാത്രയായിട്ട് രണ്ട്‌ പതിറ്റാണ്ട് പിന്നിടുമ്പോൾ ആ സ്നേഹനിധിയുടെ ഓർമകൾ അയവിറക്കുകയാണ് മകൾ സുധ നായനാർ.

ek-nayanar-1
ഇ.കെ.നായനാർ, ഫയൽ ചിത്രം

‘‘മമ്മൂട്ടിയുടെ​ ‘വാ​ത്സ​ല്യം’ സി​നിമ തിയറ്റ​റി​ൽ​ കാണാൻ​ പോ​യ​ത് ​ജീ​വി​ത​ത്തി​ൽ​ ​മ​റ​ക്കാ​നാ​വി​ല്ല.​ സി​നി​മ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​രും​ ​കാ​ണാ​തെ​ ​അ​ച്ഛ​ൻ​ പൊട്ടിക്കരയുന്നതാണ് ​ഞാ​ൻ​ ​കാ​ണു​ന്ന​ത്.​ ഒ​രു​വി​ധം​ ​ന​ല്ല​ ​സി​നി​മ​ക​ളൊ​ക്കെ​ ​അ​ച്ഛ​നോ​ടൊ​പ്പം​ ​തിയ​റ്റ​റി​ൽ​ ​പോ​യി​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​ച്ഛ​നു​മാ​യു​ള്ള​ ​എ​ല്ലാ​ ​ഓ​ർ​മക​ളും​ ​വൈ​കാ​രി​ക​മാ​ണ്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​അ​ച്ഛ​ൻ​ ​വ​ല്ല​പ്പോ​ഴും​ ​വീ​ട്ടി​ൽ​ ​വ​രു​മ്പോ​ഴാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം.​ ​എ​ന്നി​രു​ന്നാ​ലും​ ​കു​ഞ്ഞാ​യി​രു​ന്ന​പ്പോ​ൾ​ ​സ​ന്തോ​ഷ​വും​ ​സ​ങ്ക​ട​വു​മൊ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​യ​ടു​ത്ത് ​പ​ങ്കു​വ​യ്‌​ക്കാ​ൻ​ ​സാ​ധി​ച്ചി​രു​ന്നി​ല്ല.​ ​​അ​ച്ഛ​നി​ല്ലാ​ത്ത ക​ഴി​ഞ്ഞ​ 20 ​വ​ർ​ഷ​ത്തിൽ ​ ​ഓ​രോ​ദി​വ​സ​വും​ ​അ​ദ്ദേ​ഹ​ത്തെ​ ​മി​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​എ​നി​ക്കെ​ന്തെ​ങ്കി​ലും​ ​അ​സു​ഖം​ ​വ​ന്നാ​ൽ​ ​എ​ത്ര​ ​തി​ര​ക്കാ​ണെ​ങ്കി​ലും​ ​വീ​ട്ടി​ൽ​ ​വ​ന്ന്  ​കു​റ​ച്ചു​നേ​രം​ അ​ടു​ത്ത് ​ഇ​രി​ക്കു​മാ​യി​രു​ന്നു.​ ​ഓ​രോ​ത​വ​ണ​ ​വ​രു​മ്പോ​ഴും​ ​അ​മ്മ​യോ​ട് ​പ​ഠ​ന​കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​ ​തി​ര​ക്കും.​ ​ആ​ർ​ഭാ​ട​ത്തോ​ട് ​ഒ​ട്ടും​ ​താ​ൽപര്യമില്ലാത്ത​ ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ ​വൃ​ത്തി​യാ​യി​ ​വ​സ്‌​ത്രം​ ​ധ​രി​ക്ക​ണ​മെ​ന്ന് ​മാ​ത്ര​മാ​ണ് ​പ​റ​ഞ്ഞി​രു​ന്ന​ത്’’ – സുധ നായനാർ ഓർക്കുന്നു.

ഇ.കെ.നായനാരുടെ ഭൗതികശരീരം വഹിച്ചുള്ള വാഹനയാത്ര കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ (ഫയൽ ചിത്രം: മനോരമ)
ഇ.കെ.നായനാരുടെ ഭൗതികശരീരം വഹിച്ചുള്ള വാഹനയാത്ര (ഫയൽ ചിത്രം: മനോരമ)

മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ശേ​ഷ​മാ​ണ് ​അ​ച്ഛ​നോ​ട് ​കൂ​ടു​ത​ൽ​ ​അ​ടു​ക്കാ​ൻ​ ​അ​വ​സ​ര​മുണ്ടായതെന്നും സുധ പറയുന്നു. ‘‘അ​പ്പോ​ഴാ​ണ് ​ഞ​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ത്.​ ​അ​തു​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​അ​ച്ഛ​ൻ​ ​ക​ണ്ണൂ​രി​ലേ​ക്ക് ​എ​ത്തു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​കാ​ണാ​ൻ​ ​പ​റ്റു​മാ​യി​രു​ന്നു​ള​ളൂ. എ​ന്റെ​ ​മൂ​ന്ന് ​മ​ക്ക​ളും​ ​അ​ച്ഛ​ന്റെ​ ​കൂ​ടെ​ ​നി​ന്നാ​ണ് ​വ​ള​ർ​ന്ന​ത്.​ ​ചെ​റു​മ​ക്ക​ളോ​ട് ​വ​ല്ലാ​ത്ത​ ​അ​ടു​പ്പ​മാ​യി​രു​ന്നു.​ ​അ​ച്ഛ​ൻ​ ​ഞ​ങ്ങ​ളെ​ ​വ​ഴ​ക്ക് ​പ​റ​ഞ്ഞ​ത് ​ഓ​ർ​മ​യി​ൽ​ ​പോ​ലു​മി​ല്ല.​ ​രാ​ഷ്‌​ട്രീ​യം​ ​വ്യ​ത്യ​സ്‌​ത​മാ​ണെ​ങ്കി​ലും​ ​കെ.​ക​രു​ണാ​ക​ര​നു​മാ​യി​ ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ല്ല​ ​ബ​ന്ധ​മാ​യി​രു​ന്നു.​ ​അ​മ്മ​യ്‌​ക്കും​ ​അ​ച്ഛ​നു​മൊ​പ്പം​ ​ക​രു​ണാ​ക​ര​ൻ​ ​സാ​റി​നെ​ ​കാ​ണാ​നൊ​ക്കെ​ ​പോ​യി​ട്ടു​ണ്ട്.​ ​അ​മ്മ​യും​ ​ക​രു​ണാ​ക​ര​ൻ​ ​സാ​റി​ന്റെ​ ​ഭാ​ര്യ​ ​ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​ബ​ന്ധ​മാ​യി​രു​ന്നു.​ ​പ​ത്മജയുമായി​ ​എ​നി​ക്കും അ​ടു​പ്പ​മു​ണ്ട്.​ ​അ​ച്ഛ​ൻ​ ​ഞ​ങ്ങ​ളെ​ ​വി​ട്ടു​പോ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നേ​യി​ല്ല.​ ​ആ​ ​വ​ർ​ഷം​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​എ​തി​ർ​വ​ശ​മു​ള്ള ഫ്ലാ​റ്റി​ലാ​ണ് ​അ​ച്ഛ​നോ​ടൊ​പ്പം​ ​ഞ​ങ്ങ​ൾ​ ​വി​ഷു​ ​ആ​ഘോ​ഷി​ച്ച​ത്.​ ​അ​ച്ഛ​ന്റെ​ ​കൂ​ടെ​യി​രു​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച് ​കൈ​നീ​ട്ട​മൊ​ക്കെ​ ​വാ​ങ്ങി.​ ​വി​ഷു​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​മാ​സം​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​അ​ദ്ദേ​ഹം​ ​മ​രി​ക്കു​ന്ന​ത്.​ ​മ​രി​ക്കു​ന്ന​തി​ന് ​കു​റ​ച്ചു​ദി​വ​സം​ ​ മു​ൻപ് ​ഡ​ൽ​ഹി​ ​എ​യിം​സി​ൽ​ ​നി​ന്ന് ​എ​ന്നോ​ട് ​ഫോ​ണി​ൽ​ ​വി​ളി​ച്ച് സംസാരിച്ചി​രു​ന്നു.​ ​സു​ഖം​ത​ന്നെ​യ​ല്ലേ...​ ​കു​ട്ടി​ക​ളൊ​ക്കെ​ ​എ​ന്ത് ​പ​റ​യു​ന്നു​വെ​ന്നാ​ണ് ​ചോ​ദി​ച്ച​ത്’’ – വിതുമ്പലോടെ സുധ പറഞ്ഞുനിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com