ADVERTISEMENT

കൊച്ചി ∙ കഞ്ചാവ് കേസി പ്രതി ഒഡീഷ റായ്ഗഡ പദംപുർ സ്വദേശി സാംസൻ ഗന്റനെ (33) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അവിടെച്ചെന്നു പിടികൂടി. കഴിഞ്ഞ 9ന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സൂരജ് ബീറയെ മാറമ്പിള്ളിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 72 കിലോ കഞ്ചാവ് കൈവശം വച്ചതിനു തടിയിട്ട് പറമ്പ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്. ആറു മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

English Summary:

Interstate Operation Success: Odisha's Ganja Smuggler Caught by Kerala Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com