ADVERTISEMENT

കൊച്ചി ∙ വിദേശത്തേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിൽ. തൃശൂർ സ്വദേശി സബിത്ത് നാസർ നെടുമ്പാശേരി വിമാനത്താവളത്തിലാണു പിടിയിലായത്. ഇറാനിൽനിന്നു കുവൈത്ത് വഴി കേരളത്തിൽ എത്തിയപ്പോഴാണു സബിത്ത് പിടിയിലായത്.

അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇയാളുടെ ഫോണിൽനിന്നു ലഭിച്ചെന്നു പൊലീസ് പറഞ്ഞു. സാധാരണക്കാരെ ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് വിദേശത്തേക്കു കടത്തുകയാണ് സബിത്ത് ചെയ്യുന്നതെന്നാണു വിവരം. ആദ്യം കുവൈത്തിലേക്കും പിന്നീട് ഇറാനിലേക്കും കൊണ്ടുപോകും. അവിടെ ഒരു ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം.

English Summary:

Key Agent in International Organ Smuggling Ring Captured by Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com