ADVERTISEMENT

പാലാ ∙ പാലാ നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ് തിരികെ ലഭിച്ചെന്ന് പൊലീസ്. എന്നാൽ എയർപോഡ് സ്റ്റേഷനിലെത്തിച്ചത് ആരാണെന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. എയർപോഡ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്കു കൈമാറിയിട്ടുണ്ട്. നമ്പർ പരിശോധിച്ച് കേരള കോൺഗ്രസ് (എം) നഗരസഭ കൗൺസിലർ ജോസ് ചീരാംകുഴിയുടെ കാണാതായ എയർപോഡാണോ ഇതെന്ന് ഉറപ്പു വരുത്തും. ഇതിനായി കോടതിയിൽ അപേക്ഷ നൽകി എയർപോഡ് തിരികെ വാങ്ങി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ ജോബിൻ ആന്റണി പറഞ്ഞു.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് മോഷണം പോയത്. എയർപോഡ് മോഷ്ടിച്ചത് ഭരണപക്ഷത്തെ സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടമാണെന്ന ആരോപണം വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. മോഷ്ടിച്ചയാളുടെ വീടിന്റെ ലൊക്കേഷൻ കാണിച്ചതിന്റെ തെളിവ് പക്കൽ ഉണ്ടെന്നും ജോസ് ചീരാംകുഴി ആരോപിച്ചിരുന്നു. ആപ്പിൾ കമ്പനിയുടെ എയർപോഡാണ് കൗൺസിൽ ഹാളിൽനിന്നു കാണാതായത്. 

അതേസമയം എയർപോ‍ഡ് മോഷണവിവാദത്തിൽ സിപിഎം കൗൺസിലർക്കെതിരേ കേസ് കടുപ്പിക്കാൻ മാണി ഗ്രൂപ്പ് തീരുമാനിച്ചു. എയർപോഡ് മോഷണം പോയപ്പോൾത്തന്നെ ചീരാംകുഴി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആദ്യ പരാതിയിൽ ബിനു പുളിക്കണ്ടത്തിന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് നൽകിയ രണ്ടാമത്തെ പരാതിയിലാണ് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നത്. തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ പറയുന്നത്. വിഷയത്തില്‍ സംഘടനാപരമായി ഇടപെടില്ലെന്ന് മാണി ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിൽനിന്ന് പൊലീസ് തെളിവു ശേഖരിച്ചിരുന്നു. ഇന്നലെ സ്റ്റേഷനിലെത്തിയ ജോസ് ചീരാംകുഴിയോട് പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എയർപോഡിന്റെ ലൊക്കേഷൻ അവസാനമായി മാഞ്ചസ്റ്ററിലാണ് കാണിച്ചതെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com