ADVERTISEMENT

പട്ന ∙ബിഹാറിലെ സാരൻ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബിജെപി–ആർജെഡി സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ആർജെഡി പ്രവർത്തകനായ ചന്ദൻ യാദവാണു (25) മരിച്ചത്. പരുക്കേറ്റ ആർജെഡി പ്രവർത്തകരായ ഗുഡ്ഡു റായി, മനോജ് റായി എന്നിവരെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെടിയുതിർത്തവരെന്നു കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യയും ബിജെപി സിറ്റിങ് എംപി രാജീവ് പ്രതാപ് റൂഡിയും തമ്മിലാണു സാരനിലെ മത്സരം. 

English Summary:

BJP-RJD clash after polls in Bihar: One shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com