പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്; വൻ സുരക്ഷ
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ, പഞ്ചാബിൽ അദ്ദേഹത്തിനെതിരെ ഖലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. പട്യാലയിലാണ് ചുവരെഴുത്ത് ദൃശ്യമായത്. നാളെയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി പട്യാലയിൽ നടക്കുക. ‘നീതിക്കു വേണ്ടി സിഖ്’ എന്നടക്കം മേൽപ്പാലത്തിലെ ചുവരെഴുത്തിലുണ്ട്. ചുവരെഴുത്ത് മായ്ക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ റാലിയോട് അനുബന്ധിച്ച് പട്യാലയിൽ വൻ സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ ഖലിസ്ഥാൻവാദികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജി20 സമ്മേളനത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിലും സമാന ചുവരെഴുത്തുകൾ ഖലിസ്ഥാൻവാദികൾ നടത്തിയിരുന്നു.
നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖലിസ്ഥാൻ വാദികളുടെ ചുവരെഴുത്തും പഞ്ചാബിൽ പ്രത്യക്ഷപ്പെടുന്നത്.