ADVERTISEMENT

തിരുവനന്തപുരം∙ വര്‍ക്കല ഇടവ വെറ്റക്കട കടപ്പുറത്ത് സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കടലിൽ ചാടി ആത്മഹത്യ ചെയ്തു. ഇടവ വെൺകുളം സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് വിവരം. ആണ്‍സുഹൃത്തിനൊപ്പം വെറ്റക്കട ബീച്ചില്‍ എത്തി കടലില്‍ ചാടിയെന്നാണു പറയപ്പെടുന്നത്.

ശ്രേയയുടെ മൃതദേഹം കിട്ടി. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്. ശ്രേയയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Student Commits Suicide at Varkala Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com