ADVERTISEMENT

നാദാപുരം∙ തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ  അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ആയഞ്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.

English Summary:

Reckless Car Ride in Nadapuram: Youths Filmed Perilous Journey During Downpour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com