ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം–ഡൽഹി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാത്രി 7.20ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

വിമാനം പറന്നുയർന്ന് ഏതാനും സെക്കന്റുകൾക്കുള്ളിൽ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തിൽത്തന്നെ വിമാനം തിരിച്ചറക്കി. വിമാനത്തിലുണ്ടായവരെല്ലാം സുരക്ഷിതരാണ്. യാത്രക്കാർക്ക് ഡൽഹിയിലേക്ക് പോകാൻ ബദൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

English Summary:

Air India Flight Returns to Thiruvananthapuram Due to Technical Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com