ADVERTISEMENT

ബെംഗളൂരു∙ ഉഡുപ്പിയിൽ വസ്തുതർക്കവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടിയ സംഭവത്തിൽ3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, സഖലൈൻ, റഖീബ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. 

കാറുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചും വടിവാൾ കൊണ്ടു വെട്ടിയും ഗുണ്ടകൾ കന്യാകുമാരി പനവേൽ ദേശീയപാതയിലെ കുഞ്ഞിബെട്ടുവിൽ 18നാണ് അഴിഞ്ഞാടിയത്. റോഡരികിലെ ഫ്ലാറ്റിലെ താമസക്കാർ ഫോണിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉഡുപ്പി ടൗൺ പൊലീസ് കേസെടുത്തത്. രണ്ടു കാറുകളും വടിവാളുകളും പിടിച്ചെടുത്തു.

സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ വിളയാടുകയാണെന്നും ക്രമസമാധാന നില തകർന്നതായും ആരോപിച്ച് ബിജെപി രംഗത്തുവന്നു.

English Summary:

Bengaluru Gang Clash on National Highway Leads to Arrests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com