ADVERTISEMENT

പനമരം∙ വയനാട്ടിൽ സ്കൂൾ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. 

സ്കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി എത്തിയതായിരുന്നു റാഫി. ചാഞ്ഞുകിടക്കുന്ന മരക്കൊമ്പ് അപടകഭീഷണിയായതിനാൽ വെട്ടാൻ കയറിയതായിരുന്നു. ഉണങ്ങിയ കമ്പിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് വീണു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

English Summary:

Tragic Accident: Young Man Falls to Death While Cutting Tree Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com