ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ ഉള്‍പ്പെടെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സീറ്റുകള്‍ അധികമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ്. ആവശ്യത്തിന് സീറ്റുകളുണ്ടെന്നും പ്രവേശന വിഷയത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഓരോ ജില്ലയിലും എസ്എസ്എല്‍സി പരീക്ഷ പാസായ കുട്ടികളുടെ എണ്ണവും തുടര്‍പഠനത്തിനുള്ള സീറ്റ് ലഭ്യതയും വ്യക്തമാക്കുന്ന വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു.

വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്ക്

4,27,153 വിദ്യാർഥികൾ 2024ലെ എസ്എസ്എൽസി പരീക്ഷ എഴുതി. 99.69 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 71,831 വിദ്യാർഥികൾ  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 4,25,563 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടി. പ്ലസ് വൺ പ്രവേശനത്തിന് വേണ്ടി സർക്കാർ എയ്ഡഡ് മേഖലകളിൽ 3,78,485 സീറ്റുകളും അൺ എയ്ഡഡ് മേഖലയിൽ 54,986 സീറ്റുകളും ചേർന്ന് ആകെ 4,33,471 സീറ്റുകൾ ലഭ്യമാണ്. 

കോഴിക്കോട് 

ഈ വർഷം എസ്എസ്എൽസി പാസായ 43,730 വിദ്യാർഥികളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത് 8,931 വിദ്യാർഥികൾക്കാണ്. ഹയർസെക്കന്‍ഡറി മേഖലയിലെ 43,142 സീറ്റുകൾക്ക് പുറമേ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി മേഖലയിലെ 2,670 സീറ്റുകളും ഐടിഐ മേഖലയിലെ 5,736  സീറ്റുകളും പോളിടെക്‌നിക് മേഖലയിലെ 430 സീറ്റുകളും കൂടി ആകെ 51,978 സീറ്റുകൾ റെഗുലർ പഠനത്തിനായി കോഴിക്കോട് ജില്ലയിൽ ലഭ്യമാണ്. 

പാലക്കാട് 

ഈ വർഷം എസ്എസ്എൽസി പാസായ 39,554 വിദ്യാർഥികളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത് 4,495 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 35,720 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 2,100 സീറ്റ്, ഐടിഐ 3,550 സീറ്റ്, പോളിടെക്‌നിക് 450 സീറ്റ്. ആകെ 41,820 സീറ്റുകൾ റെഗുലർ പഠനത്തിനായി പാലക്കാട് ജില്ലയിൽ ലഭ്യമാണ്. 

വയനാട് 

ഈ വർഷം എസ്എസ്എൽസി പാസായ 11,522 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 1698 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 11,360 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 840 സീറ്റ്, ഐടിഐ 884 സീറ്റ്, പോളിടെക്‌നിക് 390 സീറ്റ്. ആകെ 13,484 സീറ്റുകൾ റെഗുലർ പഠനത്തിനായി വയനാട് ജില്ലയിൽ ലഭ്യമാണ്. 

കണ്ണൂർ 

ഈ വർഷം എസ്എസ്എൽസി പാസായ 36,026 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത് 7026 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 35,725 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 1,650 സീറ്റ്, ഐടിഐ 3,877 സീറ്റ്, പോളിടെക്‌നിക് 720 സീറ്റ്. ആകെ 41,972 സീറ്റുകൾ റെഗുലർ പഠനത്തിനായി കണ്ണൂർ ജില്ലയിൽ ലഭ്യമാണ്. 

കാസർകോട്

ഈ വർഷം എസ്എസ്എൽസി പാസായ 20,477 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 3006 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 18,565 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 1,590 സീറ്റ്, ഐടിഐ 1,546 സീറ്റ്, പോളിടെക്‌നിക് 460 സീറ്റ്. ആകെ 22,161 സീറ്റുകൾ റെഗുലർ പഠനത്തിനായി കാസർകോട് ജില്ലയിൽ ലഭ്യമാണ്. 

തിരുവനന്തപുരം 

ഈ വർഷം എസ്എസ്എൽസി പാസായ 34,609 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 6,289 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 37,651 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 3,330 സീറ്റ്, ഐടിഐ 8,009 സീറ്റ്, പോളിടെക്‌നിക് 1,070 സീറ്റ്. ആകെ 50,060 സീറ്റുകൾ റെഗുലർ പഠനത്തിനായി തിരുവനന്തപുരം ജില്ലയിൽ ലഭ്യമാണ്. 

കൊല്ലം 

ഈ വർഷം എസ്എസ്എൽസി പാസായ 30,149 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 7,396 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 31,182 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 4,800 സീറ്റ്, ഐടിഐ 7,219 സീറ്റ്, പോളിടെക്‌നിക് 520 സീറ്റ്. ആകെ 43,721 സീറ്റുകൾ റെഗുലർ പഠനത്തിനായി കൊല്ലം ജില്ലയിൽ ലഭ്യമാണ്. 

പത്തനംതിട്ട 

ഈ വർഷം എസ്എസ്എൽസി പാസായ 9,992 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 1,757 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 14,702 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 2,220 സീറ്റ്, ഐടിഐ 3,190 സീറ്റ്, പോളിടെക്‌നിക് 730 സീറ്റ്. ആകെ 20,842 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

ആലപ്പുഴ 

ഈ വർഷം എസ്എസ്എൽസി പാസായ 21,551 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 4,086 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 24,320 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 1,680 സീറ്റ്, ഐടിഐ 5,230 സീറ്റ്, പോളിടെക്‌നിക് 470 സീറ്റ്. ആകെ 31,700 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

കോട്ടയം 

ഈ വർഷം എസ്എസ്എൽസി പാസായ 18,815 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 3,215 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 21,986 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 2,250 സീറ്റ്, ഐടിഐ 4,086 സീറ്റ്, പോളിടെക്‌നിക് 980 സീറ്റ്. ആകെ 29,302 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

ഇടുക്കി 

ഈ വർഷം എസ്എസ്എൽസി പാസായ 11,537 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 1,615 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 11,850 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 1,380 സീറ്റ്, ഐടിഐ 1,128 സീറ്റ്, പോളിടെക്‌നിക് 630 സീറ്റ്. ആകെ 14,988 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

എറണാകുളം 

ഈ വർഷം എസ്എസ്എൽസി പാസായ 32,498 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 6,192 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 37,900 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 2,790 സീറ്റ്, ഐടിഐ 6,744 സീറ്റ്, പോളിടെക്‌നിക് 900 സീറ്റ്. ആകെ 48,334 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

തൃശൂർ 

ഈ വർഷം എസ്എസ്എൽസി പാസായ 35,463 വിദ്യാർഥികളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 6,389 വിദ്യാർഥികൾക്കാണ്. ഹയർ സെക്കന്‍ഡറി 38,332 സീറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി 2,880 സീറ്റ്, ഐടിഐ 4,746 സീറ്റ്, പോളിടെക്‌നിക് 1,360 സീറ്റ്. ആകെ 47,318 സീറ്റുകൾ റെഗുലർ പഠനത്തിനായി ജില്ലയിൽ ലഭ്യമാണ്. 

മലപ്പുറം 

ഈ വർഷം എസ്എസ്എൽസി പാസായ 79,748 വിദ്യാർഥികളിൽ എല്ലാവിഷയത്തിനും എ പ്ലസ്‌ ലഭിച്ചത് 12,525 വിദ്യാർഥികൾക്കാണ്.

ആകെ പ്ലസ് വൺ  സീറ്റുകൾ 73,916

സയൻസ് സീറ്റുകൾ 28,646

കൊമേഴ്‌സ് സീറ്റുകൾ 23,100

ഹുമാനിറ്റീസ് സീറ്റുകൾ 19,290

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ– 34060

സയൻസ് സീറ്റുകൾ– 12,480

കൊമേഴ്‌സ് സീറ്റുകൾ– 11,180

ഹുമാനിറ്റീസ് സീറ്റുകൾ – 10,400

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ– 25,690

സയൻസ് സീറ്റുകൾ – 11,530

കൊമേഴ്‌സ് സീറ്റുകൾ – 7,820

ഹുമാനിറ്റീസ് സീറ്റുകൾ – 6,340

അൺ-എയ്ഡഡ്‌സ്‌കൂളുകളിലെ സീറ്റുകൾ – 11,286

സയൻസ് സീറ്റുകൾ – 4,636

കൊമേഴ്‌സ് സീറ്റുകൾ – 4,100 

ഹുമാനിറ്റീസ് സീറ്റുകൾ – 2,550

ആകെ അപേക്ഷകൾ – 82,446.

ഹയർ സെക്കൻഡറി 71,036 സീറ്റ്. വൊക്കേഷണൽ ഹയർ സെക്കൻഡറി 2,850 സീറ്റ്. ഐടിഐ 5,484 സീറ്റ്. പോളിടെക്‌നിക് 880 സീറ്റ്. ആകെ 80,250 സീറ്റുകൾ റെഗുലർ പഠനത്തിനായി മലപ്പുറം ജില്ലയിൽ ലഭ്യമാണ്. മുൻകാലങ്ങളിലെ പ്രവേശന തോത് അടിസ്ഥാനപ്പെടുത്തിയാൽ നിലവിൽ ആവശ്യത്തിനു സീറ്റുകൾ മലപ്പുറത്തുണ്ട്. 2023-24 അധ്യയന വർഷം ആകെ ലഭ്യമായിരുന്ന 70,976 സീറ്റുകളിൽ 66,024 പേർ പ്രവേശനം നേടുകയും 4,952 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

സാധാരണ രീതിയിൽ വിദ്യാർഥികൾ സയൻസ് കോമ്പിനേഷനിൽ പ്രവേശനം നേടുവാനാണ് അപേക്ഷകൾ സമർപ്പിക്കുക. മലപ്പുറം ജില്ലയിൽ സയൻസ് കോമ്പിനേഷനിൽ സർക്കാർ സ്‌കൂളുകളിൽ 12,480 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിൽ 11,530 സീറ്റുകളും ലഭ്യമാണ്. ഇത്തരത്തിൽ പൊതുവിദ്യാലയങ്ങളിൽ മാത്രം സയൻസ് കോമ്പിനേഷനിൽ 24,010 സീറ്റുകൾ ലഭ്യമാണ്. അൺ-എയ്ഡഡ് സ്‌കൂളുകളിലെ 4,636 സയൻസ് സീറ്റുകളും കൂടി കണക്കാക്കിയാൽ ആകെ 28,646 സയൻസ് സീറ്റുകൾ ലഭ്യമാണ്. എല്ലാ എ പ്ലസുകാരും സയൻസ് വിഷയം തിരഞ്ഞെടുത്താലും 16,121 സയൻസ് സീറ്റുകൾ ബാക്കിയുണ്ടാകും.

English Summary:

Minister Shivankutty Dismisses Plus One Admission Crisis, Guarantees Seat Availability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com