‘പെടയ്ക്കണ’ മീനാണ് വഴി; രണ്ടു പെൺകുട്ടികളുടെ ‘ഐസിടാത്ത’ ജീവിതം

Nivya-and-Prathiba
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെ മത്സ്യ കച്ചവടം നടത്തുന്ന നിവ്യയും പ്രതിഭയും. (ചിത്രം: സജീഷ് ശങ്കർ)
SHARE

കോഴിക്കോട് ∙ ‘‘കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതാണ്. പക്ഷേ തോൽക്കാൻ കഴിയില്ലല്ലോ. ഉണർന്നു പ്രവർത്തിച്ചാൽ ഏതു പ്രശ്നത്തെയും കീഴടക്കാം.’’– നിവ്യയും പ്രബിതയും പറയുന്നു. കോർപറേഷൻ അതിർത്തിയിൽ വേങ്ങേരി തണ്ണീർപന്തലിൽ കക്കോടി പാലത്തിനു സമീപം നിവ്യയുടെയും പ്രബിതയുടെയും മത്സ്യക്കച്ചവടം പൊടിപൊടിക്കുകയാണ്. കോഴിക്കോട്–ബാലുശ്ശേരി സംസ്ഥാനപാതയിലൂടെ കടന്നുപോകുന്നവർ ഇവിടെനിന്ന് പെടയ്ക്കണ മീന്‍ വാങ്ങാതെ പോവാറില്ല. 

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ്  ഇരുവരും മത്സ്യക്കച്ചവടത്തിലേക്കു തിരിഞ്ഞത്. ആറുവർഷമായി നഗരത്തിലെ സൂപ്പർമാർക്കറ്റിലെ സെയിൽസ് പ്രൊമോട്ടറായിരുന്നു പ്രബിത. നിവ്യ മൂന്നുവർഷമായി വസ്ത്രവിപണന ശാലയിൽ സെയിൽസ് ഗേളുമായിരുന്നു. കോവിഡ് കാലത്ത് ഇരുവരുടെയും തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് നവംബര്‍ 17ന് കച്ചവടം തുടങ്ങിയത്.

കക്കോടി അഭയം കുടുംബശ്രീയിൽനിന്ന് 20,000 രൂപ കടമെടുത്തു. കുടുംബം പിന്തുണയേകി. രാവിലെ ഏഴുമണിയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീനെത്തും. ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയും ഇവരുടെ മത്സ്യവിൽപന പൊടിപൊടിക്കും. രാത്രിയിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് കച്ചവടം. 

കാളിൽറോഡ് കാട്ടിൽപീടികയിൽ വേലായുധന്റെ മകളാണ് നിവ്യ. ഭട്ട് റോഡ് ബീച്ച് സ്രാമ്പിപ്പറമ്പിൽ പത്മരാജന്റെ മകളാണ് പ്രബിത. മത്തി, അയല, ചെമ്മീൻ, ഞണ്ട് തുടങ്ങിയ എല്ലാ മത്സ്യഇനങ്ങളും കച്ചവടത്തിനെത്തിക്കുന്നുണ്ട്. മീൻവൃത്തിയാക്കി, മുറിച്ച് നൽകുന്നുണ്ട്.  പ്രതിദിനം ശരാശരി 8000 രൂപയുടെ കച്ചവടവും നടക്കുന്നുണ്ട്. കോവിഡ്കാലം കഴിഞ്ഞാലും ഈ തൊഴിൽ തുടരാനാണ് ഇരുവരുടെയും തീരുമാനം.

English Summary: Nivya and Prathiba life story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA