ADVERTISEMENT

ലഹരിക്കെതിരായ സന്ദേശം പ്രമേയമാക്കിയ ‘മാ വിഷയി’ എന്ന നാടകവുമായി തിരുവനന്തപുരം അക്ഷരകല അരങ്ങുകളിലേക്ക്. സർവീസിൽ നിന്നു വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ കുടുംബകഥയിലൂടെ കടന്നു ചെന്ന് സമൂഹത്തിന്റെ അഴുക്കുപുരണ്ട പാതകൾ , ജീർണതകൾ എന്നിവ അനാവരണം ചെയ്യുകയാണ് ‘മാ വിഷയി’ യിലൂടെ. മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ ‘വൈകും മുമ്പേ’ എന്ന കൃതിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് ഈ നാടകമെന്ന് സംവിധായകൻ മീനമ്പലം സന്തോഷ് പറഞ്ഞു.

കല്ലിങ്കൽ വിക്രമൻ നായർ, കേരളപുരം ഖാൻ, രാംദാസ്, പ്രദീപ് നീലാംബരി, വി.എസ്. അരുൺ നാഥ്, കേരള അപ്പു, പ്രവീൺ പാലോട്, രുദ്ര എസ്. ലാൽ, അമ്പിളി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. കവി സച്ചിദാനന്ദൻ, ചീഫ് സെക്രട്ടറി കൂടിയായ വി.പി.ജോയ് എന്നിവരാണ് ഗാനങ്ങൾ. സംഗീതം ഉദയകുമാർ അഞ്ചൽ, സഞ്ജീവ് ബാബു. ആലാപനം–ശുഭ രഘുനാഥ്. ലഹരി വർജന പ്രതിജ്ഞകൾക്ക് ഈണം നൽകി ആലപിച്ചത് വിദ്യാധരനാണ്. ഡോ.ശ്യാമ സംഗീതം നൽകി ആലപിക്കുന്ന ഒരു നൃത്തഗാനവും ഇതിലുണ്ട്.

മീനമ്പലം സന്തോഷ്

രംഗപടം–ആർട്ടിസ്റ്റ് സുജാതൻ. സൂര്യ കൃഷ്ണമൂർത്തി, ഗോപിനാഥ് കോഴിക്കോട് എന്നിവർ മാർഗദർശികൾ. രചന– രാജീവ് ഗോപാലകൃഷ്ണൻ.നാടകം ആറു ഭാഷകളിൽ നാടകം വിവർത്തനം ചെയ്യുന്നുണ്ട്. മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം എസ്എംവി സ്കൂൾ ഓഡിറ്റോറിയത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ ഈ നാടകം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സൈസ് വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പും ദേവസ്വം വകുപ്പും നാടകത്തെ ലഹരി ബോധവൽക്കരണത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

English Summary : Anti drug awareness drama

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com