ADVERTISEMENT

സ്ത്രീ തന്നെ ദേവതയായി കെട്ടിയാടുന്ന ദേവക്കൂത്ത്!. ദേവതയാകാൻ  അംബുജാക്ഷിയുടെ 41 നാൾ നീളുന്ന കഠിനവ്രതനിഷ്ഠയും സമർപ്പണവും; ഒരു ചിത്രകഥ.

വ്രതാരംഭം: പഴയങ്ങാടി ചൈനാക്ലേയ്ക്കു സമീപം കാട്ടുപറമ്പ് തറവാട്ടിലെ കണ്ണൻ പണിക്കരിൽ നിന്നു പള്ളിമാല ഗ്രന്ഥം വ്രതശുദ്ധിയോടെ ഏറ്റുവാങ്ങുന്നതോടെയാണ് ദേവക്കൂത്തിനായുള്ള അംബുജാക്ഷിയുടെ വ്രതമാരംഭിക്കുന്നത്. പിന്നെ, മത്സ്യമാംസാദികൾ ഉപേക്ഷിച്ച് 41 ദിവസത്തെ കഠിനവ്രതമാണ്. പിന്നെ നിത്യവും കലാഭ്യാസം. വ്രത പൂർത്തീകരണത്തിനു ശേഷം കാട്ടുപ്പറമ്പ് തറവാട്ടിൽ നിന്നിറങ്ങിയ അംബുജാക്ഷി തിരുവാഭരണ വിഭൂഷിതയായി അയ്യോത്തേക്ക് പുറപ്പെട്ടു. അവിടെ അരയാൽ 
പ്രദക്ഷിണം നടത്തുന്നു.
വ്രതാരംഭം: പഴയങ്ങാടി ചൈനാക്ലേയ്ക്കു സമീപം കാട്ടുപറമ്പ് തറവാട്ടിലെ കണ്ണൻ പണിക്കരിൽ നിന്നു പള്ളിമാല ഗ്രന്ഥം വ്രതശുദ്ധിയോടെ ഏറ്റുവാങ്ങുന്നതോടെയാണ് ദേവക്കൂത്തിനായുള്ള അംബുജാക്ഷിയുടെ വ്രതമാരംഭിക്കുന്നത്. പിന്നെ, മത്സ്യമാംസാദികൾ ഉപേക്ഷിച്ച് 41 ദിവസത്തെ കഠിനവ്രതമാണ്. പിന്നെ നിത്യവും കലാഭ്യാസം. വ്രത പൂർത്തീകരണത്തിനു ശേഷം കാട്ടുപ്പറമ്പ് തറവാട്ടിൽ നിന്നിറങ്ങിയ അംബുജാക്ഷി തിരുവാഭരണ വിഭൂഷിതയായി അയ്യോത്തേക്ക് പുറപ്പെട്ടു. അവിടെ അരയാൽ പ്രദക്ഷിണം നടത്തുന്നു.

ഭഗവതിത്തയ്യം പോലും പുരുഷന്മാർ കെട്ടുകയാണു പതിവ്. എന്നാൽ ഇവിടെ ഒരു സ്ത്രീ ദേവതയാകുന്നു. ചായില്യമണിഞ്ഞ് സ്ത്രീ ദൈവമാകുന്നു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം തായക്കാവിലെ കളിയാട്ടത്തിനാണു ദേവക്കൂത്ത് എന്ന സ്ത്രീത്തെയ്യം അരങ്ങിലെത്തുന്നത്. ദേവതമാർ തെക്കുമ്പാട് ദ്വീപിലെ പൂന്തോട്ടത്തിൽ എത്തി. ഒരു ദേവത കൂട്ടംതെറ്റി വള്ളിക്കെട്ടിനുള്ളിൽ അകപ്പെട്ടു.  ഒടുവിൽ ആ ദേവതയെ കണ്ടെത്താനാകാതെ മറ്റു ദേവതമാർ ദേവലോകത്തേക്കു മടങ്ങി.

വള്ളുവൻകടവിൽ... വള്ളുവൻകടവിലെത്തിയ അംബുജാക്ഷിയെ ആചാരപ്പെട്ട വള്ളുവക്കുറുപ്പെത്തി സ്വീകരിച്ച് തോണിയിൽ തെക്കുമ്പാടേക്ക് എത്തിക്കുന്നു.
വള്ളുവൻകടവിൽ... വള്ളുവൻകടവിലെത്തിയ അംബുജാക്ഷിയെ ആചാരപ്പെട്ട വള്ളുവക്കുറുപ്പെത്തി സ്വീകരിച്ച് തോണിയിൽ തെക്കുമ്പാടേക്ക് എത്തിക്കുന്നു.

ആ ദേവതയുടെ വിളികേട്ട നാരദൻ അവരെ ദേവലോകത്ത് എത്തിച്ചു എന്നതാണ് ഈ സ്ത്രീ തെയ്യത്തിന്റെ ഐതിഹ്യം. 14 വർഷത്തോളം ഒരു നാടിന്റെ ദേവതായായി പകർന്നാട്ടം നടത്തി കാട്ടുപ്പറമ്പിൽ ലക്ഷ്മിയമ്മ. അവർ കോലമഴിച്ചപ്പോൾ മലയൻവളപ്പിൽ അംബുജാക്ഷി ആദ്യമായി കെട്ടിയാടി. ഇത് ആറാം തവണയാണ് അംബുജാക്ഷി ദേവക്കൂത്ത് കെട്ടിയാടിയത്.

അംബുജാക്ഷി
അംബുജാക്ഷി

പഴയങ്ങാടി ആർഎസ് പോസ്റ്റ് ഓഫിസിലെ സ്വീപ്പർ ജോലി ചെയ്യുന്ന അംബുജാക്ഷി 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ചാണ് ദേവക്കൂത്ത് കോലമണിയുന്നത്. ഭർത്താവ് കണ്ണൻ പണിക്കർ, മക്കളായ അജിത് പണിക്കർ, അബിത, അജിന,അഭിലാഷ് എന്നിവരുടെ പിന്തുണയോടെയാണ് അംബുജാക്ഷി അരങ്ങിലെത്തുന്നത്. കണ്ണൻ പണിക്കർ തകിലും അജിത് പണിക്കാർ ചെണ്ടയുമായി അംബുജാക്ഷിയുടെ ചുവടുകൾക്ക് താളമൊരുക്കി പിന്നണിയിലുണ്ട്. 

ദേവക്കൂത്ത്... ധനു അഞ്ചിനു രാവിലെ മുഖത്തെഴുത്തു തുടങ്ങുന്നു. തലപ്പാളി,തൊപ്പാരം, തലത്തണ്ട, ചുയിപ്പ്,പവിത്രം മാല, പവ്വം, കാൽചിലങ്ക, പാദസരം തുടങ്ങിയ അലങ്കാരങ്ങളും ഉടുക്കുന്ന വസ്ത്രമായ വെളിമ്പൻ തുടങ്ങിയ വേഷവിതാനത്തോടെ ക്ഷേത്ര നടയിലെത്തി ദേവക്കൂത്ത് നിറഞ്ഞാടുന്നു.

കുച്ചിലിൽ... കൂത്ത് കഴിയുന്നതുവരെ താമസിക്കാനും മുഖത്തെഴുത്തും ചമയങ്ങളും അണിയാനുമായി ക്ഷേത്ര പരിസരത്ത് ഓല കെട്ടിയുണ്ടാക്കിയ മുറിയാണ് കുച്ചിൽ. കയ്യേറ്റ വിളക്കും പള്ളിമാല  ഗ്രന്ഥമടങ്ങിയ തളികയുമായാണ് അംബുജാക്ഷി ഒരു രാത്രി മുഴുവനും ഈ കുച്ചിലിൽ കഴിയുന്നത്. മനസു നിറയെ ജപവുമായി കൂത്ത് നിറഞ്ഞാടാനുള്ള കാത്തിരിപ്പായി പിന്നെ.

അരിയിട്ട് വണങ്ങുന്നു... കസവുമുണ്ട് ധരിച്ച് കച്ചക്കെട്ടി ഇല്ലത്തമ്മയുടെ വേഷമണിഞ്ഞ് എത്തുന്ന അംബുജാക്ഷിയെ ക്ഷേത്രം കാവൽക്കാരായ പനിയന്മാർ വാദ്യമേളങ്ങളോടെ സ്വീകരിച്ച് തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്നു.

ചാണിയാട്ട് തറവാട്ടു മുറ്റത്ത്... കടവു കടന്ന് തെക്കുമ്പാടെത്തുന്ന അംബുജാക്ഷിയെ സന്ധ്യയോടെ കുറുപ്പൻമാർ സ്വീകരിച്ച് ചാണിയാട്ട് തറവാട്ടിലെ ഉമ്മറത്ത് എത്തിക്കുന്നു. തറവാട്ടുകാർ നൽകുന്ന കൈവിളക്കു സ്വീകരിച്ച് തറവാട്ടു മുറ്റത്ത് ഇരുത്തുന്നു. ചാണിയാട്ട് തറവാട്ടിലെ ഉമ്മറത്തു നിന്നു രാത്രിയോടെ വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകടമ്പടിയോടെ തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്രസന്നിധിയിലേക്ക് ആനയിക്കുന്നു.‌

കണ്ണാടി കാൺമോളവും വ്രതനാളുകളിൽ കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ അവരൊരു മനുഷ്യജന്മമാണ്. നാൽപത്തിരണ്ടാം നാൾ കൂത്തു കഴിഞ്ഞ് ദൈവവേഷഭൂഷകളഴിച്ച് നേത്രച്ചമയങ്ങൾ മാത്രം ബാക്കി വച്ച് കുച്ചിലിലിരുന്ന് ഒരിക്കൽ കൂടി നോക്കുമ്പോൾ ആ കണ്ണാടിയിൽ തെളിയുന്നത് ഒരു ദേശത്തിന്റെ ദേവതാ സങ്കൽപങ്ങളത്രയുമാണ്.

വ്രതക്കാലത്ത് അംബുജാക്ഷിയും നാരദൻ വേഷം കെട്ടിയ ബന്ധുവായ രജിൽലാൽ പണിക്കരും സംവദിക്കുന്നു.
വ്രതക്കാലത്ത് അംബുജാക്ഷിയും നാരദൻ വേഷം കെട്ടിയ ബന്ധുവായ രജിൽലാൽ പണിക്കരും സംവദിക്കുന്നു.
അംബുജാക്ഷിയും നാരദൻ വേഷം കെട്ടിയ ബന്ധുവായ രജിൽലാൽ പണിക്കരും നിറഞ്ഞാടുന്നു.
അംബുജാക്ഷിയും നാരദൻ വേഷം കെട്ടിയ ബന്ധുവായ രജിൽലാൽ പണിക്കരും നിറഞ്ഞാടുന്നു.

Content Highlight: Devakooth - Photo Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com