ADVERTISEMENT

വാഷിങ്ടൻ ∙ ഇറാനെ നിരീക്ഷിക്കാൻ ഇറാഖിൽ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിർത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വൻ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് അഭിമുഖത്തിലാണ് ഇറാഖിൽ സൈന്യത്തെ നിലനിർത്തുന്നതിനു പിന്നിലെ അമേരിക്കൻ തന്ത്രം ട്രംപ് വെളിപ്പെടുത്തിയത്. ഇതോടെ ഇറാഖിലെ യുഎസ്– പാശ്ചാത്യ വിരുദ്ധ രാഷ്ട്രീയ നേതാക്കൾ രംഗത്തിറങ്ങി. യുഎസ് സൈന്യത്തെ ഇറാഖിൽ നിന്നു പുറത്താക്കണമെന്ന ആവശ്യവും ശക്തമായി.

അയൽരാജ്യങ്ങൾക്കെതിരെ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നു ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ടെന്ന് ഇറാഖ് പ്രസിഡന്റ് ബർഹാം സലേഹ് ചൂണ്ടിക്കാട്ടി. ഇറാനെ നിരീക്ഷിക്കാൻ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഭരണത്തിൽ നിർണായക സ്വാധീനമുള്ള യുഎസ് വിരുദ്ധ ഷിയ പുരോഹിതൻ മുഖ്താദ അൽ സദറിന്റെ അനുയായികളും വിമർശനവുമായി രംഗത്തെത്തി. അഫ്ഗാനിൽ കുറച്ചു സൈനികരെ നിലനിർത്തുന്നതോടൊപ്പം ഇന്റലിജൻസ് പ്രവർത്തനം ശക്തമാക്കുമെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com