ADVERTISEMENT

ടെഹ്റാൻ ∙ 1300 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ. 1979ലെ ഇസ്‌ലാമിക വിപ്ലവ വാർഷികത്തോടനുബന്ധിച്ചായിരുന്നു ‘ഹൊവെയ്സെ’ ദീർഘദൂര ക്രൂസ് മിസൈലിന്റെ പരീക്ഷണം.

പരീക്ഷണ ദൃശ്യങ്ങളും പുറത്തുവിട്ടു. വളരെ താണു പറക്കുന്നതും പൊടുന്നനെ വിക്ഷേപിക്കാൻ കഴിയുന്നതുമാണ് ഈ ഭൂതല– ഭൂതല മിസൈലെന്നു പ്രതിരോധ മന്ത്രി അമിർ ഹതമി പറഞ്ഞു. യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പ് വകവയ്ക്കാതെ ഇറാൻ മിസൈൽ പദ്ധതി തുടരുന്നത്. പ്രതിരോധത്തിനു മാത്രമാണു മിസൈൽ എന്നാണ് ഇറാന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com