ശ്രദ്ധേയമായി മാർപാപ്പയുടെ ഉപഹാരം

pope-gift
SHARE

അബുദാബി∙ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരു സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പ, അബുദാബി കിരീടാവകാശിക്കു സമ്മാനിച്ചത് വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഉപഹാരം തന്നെ. 

1219 ൽ വിശുദ്ധ ഫ്രാൻസിസ് ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമീലുമായി കൂടിക്കാഴ്ച നടത്തിയത് ആലേഖനം ചെയ്ത ചിത്രം. അന്നത്തെ സന്ദർശനത്തിന്റെ എണ്ണൂറാം വാർഷികമാണിപ്പോൾ. അതിന്റെ ഓർമയ്ക്കായി കൂടിയായിരുന്നു ഈ സന്ദർശനം. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ’ എന്ന വിശുദ്ധന്റെ പ്രാർഥനയാണ് മാർപാപ്പ സന്ദർശന പ്രമേയമായി സ്വീകരിച്ചതും.

ദൈവം സമാധാനത്തിനൊപ്പം

അ'സലാമു അലൈക്കും. സമാധാനം നിങ്ങളോടു കൂടെ. ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാൻ ആകില്ല. സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നതു ദൈവത്തിനു വേണ്ടിയാണെന്നു പറയുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ. ആരാധനയ്ക്കുള്ള അനുമതി മാത്രമല്ല, എല്ലാവരെയും സഹോദരങ്ങളായി കാണുന്നതാണു യഥാർഥ മതസ്വാതന്ത്ര്യം. ആയുധത്തിന്റെ ശക്തികളെ നേരിടാൻ മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കൾ മുന്നിട്ടിറങ്ങണം. യെമൻ, സിറിയ, ഇറാഖ്, ലിബിയ യുദ്ധങ്ങളുടെ പരിണിതഫലം നമ്മുടെ കൺമുന്നിലുണ്ട്. സമാധാനം കാംക്ഷിക്കുന്നവരുടെ കൂടെയാണു ദൈവം.' -  ഫ്രാൻസിസ് മാർപാപ്പ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA