ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തെന്നറിയില്ല: സൗദി വിദേശകാര്യമന്ത്രി

Jamal Khashoggi
ജമാൽ ഖഷോഗി
SHARE

വാഷിങ്ടൻ ∙ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തെന്നു സർക്കാരിന് അറിയില്ലെന്നു സൗദി വിദേശകാര്യമന്ത്രി ആദെൽ ജുബൈർ. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ഖഷോഗിയുടെ ശരീരഭാഗങ്ങൾ ആസിഡ് ലായനിയിലിട്ടു നശിപ്പിച്ചിരിക്കാമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.

വധം ആസൂത്രിതമായിരുന്നുവെന്നു കണ്ടെത്തിയെങ്കിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നാണു സൗദിയുടെ നിലപാട്. മൃതദേഹം എന്തുചെയ്തുവെന്ന് കണ്ടെത്താനാകുമെന്നാണു കരുതുന്നതെന്നും സിബിഎസ് ന്യൂസിനോടു മന്ത്രി പറഞ്ഞു. വധം ക്രൂരമായിരുന്നു; വലിയ തെറ്റും. എന്നാൽ ഇതിന് അമിത പ്രാധാന്യം നൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA