ADVERTISEMENT

ലണ്ടൻ ∙ ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി ബ്രിട്ടിഷ് ഡോക്ടർമാർ. എസ്സെക്സ് സ്വദേശിനിയും 6 മാസം ഗർഭിണിയുമായ ബീഥൻ സിംപ്സണാണു അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ബെഥാന്റെ ഗർഭസ്ഥ ശിശുവിന് നട്ടെല്ലിനു തകരാറുതായി സ്കാനിങ്ങിൽ സ്ഥിരീകരിച്ചിരുന്നു. ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ബീഥ‌നും ഭർത്താവ് കീറണും തയാറായില്ല. തുടർന്നാണു ഗർഭാവസ്ഥയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

ബീഥനെ മയക്കിയ ശേഷം ഗർഭപാത്രത്തിൽ ചെറിയ ദ്വാരം ഉണ്ടാക്കി. ഇതിലൂടെയാണ് ശിശുവിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. അംനിയോട്ടിക് ദ്രവം ശിശുവിന്റെ മുറിവിലേക്ക് കയറാതിരിക്കാനുള്ള കരുതൽ നടപടികളും എടുത്തിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണു ബീഥൻ, ഏപ്രിലിൽ പെൺകുഞ്ഞിനു ജൻമം നൽകാൻ പോകുന്നതിന്റെ സന്തോഷത്തിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com