ADVERTISEMENT

ഡമാസ്കസ് ∙ സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം യുഎസ് പിന്തുണയുള്ള കുർദുകളുടെ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) വളഞ്ഞു. ബഖൂസ് ഗ്രാമത്തിലെ 700 മീറ്റർ പ്രദേശത്താണ് ഐഎസ് ഭീകരർ ബാക്കിയുള്ളതെന്നും അവർ നാട്ടുകാരെ മനുഷ്യകവചമാക്കിയിട്ടുള്ളതായി സംശയിക്കുന്നതിനാൽ കരുതലോടെയാണ് നീങ്ങുന്നതെന്നും എസ്ഡിഎഫ് വക്താവ് അഡ്നാൻ അഫ്രിൻ അറിയിച്ചു. അധികം വൈകാതെ സിറിയയെ ഐഎസ് മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒട്ടേറെ ഐഎസ് പോരാളികൾ കീഴടങ്ങുന്നതായും റിപ്പോർട്ടുണ്ട്. സിറിയയിലെ ബദിയ മരുഭൂമിയിലെ വിദൂര സ്ഥലങ്ങളിൽ ഒളിയിടങ്ങൾ കണ്ടെത്തിയ ഐഎസ് തിരിച്ചടിക്ക് അവസരം പാർക്കുന്നതായും മുന്നറിയിപ്പുണ്ട്. സിറിയയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തിനു മുൻപ് അവശേഷിക്കുന്ന ഐഎസ് ഭീകരരെ മുഴുവൻ ഇല്ലാതാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജർമനിയിലെ മ്യൂണിക്കിൽ പറഞ്ഞു. സിറിയയിൽ 8 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ 3,60,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിന്റെയും നിയന്ത്രണം ഇപ്പോൾ പ്രസിഡന്റ് ബഷാർ അൽ അസദ് സർക്കാരിനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com