ADVERTISEMENT

ഹാനോയ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ വിയറ്റ്നാമിലേക്കു പോകുന്നത് രണ്ടര ദിവസം ട്രെയിനിൽ യാത്ര ചെയ്ത്. ചൈന വഴിയാണു യാത്ര. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ സർക്കാർ അതിഥി മന്ദിരത്തിൽ. 27നും 28നുമാണു കൂടിക്കാഴ്ച.

ഉത്തരകൊറിയയുടെ തലസ്ഥാനമായ പോങ്യോങ്ങിൽനിന്ന് ചൈന വഴി ട്രെയിനിൽ വിയറ്റ്നാം അതിർത്തിയിലെത്താൻ രണ്ടര ദിവസം യാത്ര ചെയ്യണം. 3700 കിലോമീറ്ററിലേറെ ദൂരം. വിയറ്റ്നാം–ചൈന അതിർത്തിയിൽ ട്രെയിനിറങ്ങി അവിടെനിന്നു 170 കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് ഹാനോയിലെത്തുക. ഈയാഴ്ച അവസാനം തന്നെ പുറപ്പെടേണ്ടി വരുമെന്നർഥം.

ട്രംപ്–കിം ആദ്യ ഉച്ചകോടി കഴിഞ്ഞ വർഷം സിംഗപ്പുരിലെ അത്യാഡംബര ഹോട്ടലിലായിരുന്നു. ഹാനോയി നഗരമധ്യത്തിലുള്ള സർക്കാർ അതിഥി മന്ദിരത്തിലായിരിക്കും കൂടിക്കാഴ്ച എന്നാണ് വിവരം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഹാനോയിൽ ഒരുക്കുന്നത്. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം യാഥാർഥ്യമാക്കാനുള്ള വഴി തേടുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ ഉച്ചകോടിയിൽ ഇതു സംബന്ധിച്ച ഏകദേശ ധാരണയായെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ‘ലക്ഷ്യം നേടുമെന്നും എന്നാൽ അതിനായി തിരക്കു കൂട്ടുന്നില്ല’ എന്നും ട്രംപ് വാഷിങ്ടനിൽ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com