ADVERTISEMENT

ചിബോക് (നൈജീരിയ) ∙ ബൊക്കോ ഹറാം ഭീകരർ 2014 ഏപ്രിൽ 14ന് ചിബോക്കിലെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 276 പെൺകുട്ടികളിൽ 112പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. 5 വർഷം പിന്നിടുമ്പോൾ നൈജീരിയയിൽ പെൺകുട്ടികളുടെ മോചനത്തിനു കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. പെൺമക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ മാത്രം ബാക്കി.

276 പെൺകുട്ടികളിൽ 82 പേരെ മോചനദ്രവ്യം വാങ്ങിയും ഭീകരനേതാക്കളെ വിട്ടയച്ചതിനു പകരമായും കൈമാറി. 60 പേർ സ്വയം രക്ഷപ്പെട്ടതായി പറയപ്പെടുന്നു. 2016ൽ 22 പേരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാൽ ബാക്കി 112 പെൺകുട്ടികൾക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. നൈജീരിയ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ കുറെ കുട്ടികൾ കൊല്ലപ്പെട്ടതായി ബൊക്കോ ഹറാം ആരോപിച്ചിരുന്നു.

14 പെൺകുട്ടികൾ തങ്ങൾ ബൊക്കോ ഹറാമിന്റെ തീവ്രവാദം ശരിയാണെന്നു മനസ്സിലാക്കിയെന്നും വീടുകളിലേക്കു മടങ്ങാൻ താൽപര്യമില്ലെന്നും പറയുന്ന പ്രചാരണ വിഡിയോ 2018 ജനുവരിയിൽ ബൊക്കോ ഹറാം പുറത്തിറക്കിയിരുന്നു.ഈ പെൺകുട്ടികളിൽ ചിലരെ സംഘടനയിലെ ഭീകരർ തന്നെ വിവാഹം കഴിച്ചെന്നും അവർക്കു കുട്ടികളുണ്ടെന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ബൊക്കോ ഹറാമിന്റെ ആക്രമണങ്ങളിൽ നൈജീരിയയിൽ ഇതുവരെ 27,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 20 ലക്ഷംപേർ നാടുവിട്ടിട്ടുണ്ടെന്നുമാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com