ADVERTISEMENT

ദോഹ / കാബൂൾ ∙ ദോഹയിൽ ഇന്നലെ ആരംഭിക്കാനിരുന്ന അഫ്ഗാൻ– താലിബാൻ ഉച്ചകോടി മാറ്റിവച്ചു. 250 അംഗ പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള അഫ്ഗാൻ സർക്കാരിന്റെ നീക്കത്തെ താലിബാൻ എതിർക്കുന്നതാണു കാരണം. കല്യാണത്തിനോ, ഹോട്ടലിലെ പാർട്ടിക്കോ അല്ല ക്ഷണിക്കുന്നതെന്നു താലിബാൻ പരിഹസിക്കുകയും ചെയ്തു.

ഇരുപക്ഷവും നേരിട്ടു പങ്കെടുക്കുമെന്നു കരുതിയ ആദ്യ ചർച്ചയാണു മുടങ്ങിയത്. അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗം ഇപ്പോഴും താലിബാന്റെ സ്വാധീനത്തിലാണെന്നാണു യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 3,804 പേരാണു രാജ്യത്തു കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com