ADVERTISEMENT

കൊളംബോ ∙ കൊളംബോയിലെ സിനമൺ ഗ്രാൻഡ് ഹോട്ടലിൽ റസ്റ്ററന്റിൽ ചാവേർ പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണ ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികൾക്കൊപ്പം നിരയിൽ കാത്തുനിൽക്കുമ്പോൾ. പ്ലേറ്റുമായി നിന്ന ചാവേറിനു ഭക്ഷണം വിളമ്പാൻ ഒരുങ്ങുമ്പോഴാണു സ്ഫോടനമുണ്ടായത്.

ശ്രീലങ്കൻ പൗരനായ ചാവേർ, ഹോട്ടലിൽ നൽകിയ പേരുവിവരങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈസ്റ്റർ മൂലം റസ്റ്ററന്റിൽ ഏറെയും കുടുംബങ്ങളായിരുന്നു. ഹോട്ടലിലെ അതിഥികളെ സ്വീകരിക്കാൻ നിന്നിരുന്ന ഹോട്ടൽ മാനേജരും കൊല്ലപ്പെട്ടു. ഷാങ്ഗ്രില ഹോട്ടലിൽ സ്ഫോടനമുണ്ടായ രണ്ടാം നിലയിലെ റസ്റ്ററന്റ് പൂർണമായും തകർന്നു.

9 മണിയോടെയായിരുന്നു സ്ഫോടനമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിനു സമീപമുള്ള കിങ്‌സ്ബറി ആഡംബര ഹോട്ടലിലാണു പിന്നീടു സ്ഫോടനമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com