ADVERTISEMENT

വാഷിങ്ടൻ ∙ ഇറാന്റെ ഭീഷണിക്കെതിരെ എന്ന പേരിൽ യുഎസ് മധ്യപൂർവദേശത്ത് സൈനികവിന്യാസം ആരംഭിച്ചു. കരയിലും കടലിലും ഒരുപോലെ സഞ്ചരിക്കാവുന്ന വാഹനങ്ങളും ഇറാന്റെ മിസൈലുകളെ നേരിടാൻ പര്യാപ്തമായ പേട്രിയട്ട് മിസൈലുകളുമടക്കമുള്ള സന്നാഹങ്ങളുമായി യുദ്ധക്കപ്പലായ യുഎസ്എസ് എർലിങ്ടൻ അങ്ങോട്ടു നീങ്ങി. നേരത്തേതന്നെ ഈ മേഖലയിലുള്ള വിമാനവാഹിനിക്കപ്പലായ ഏബ്രഹാം ലിങ്കനിൽ ബി 52 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുണ്ട്.

യുഎസിന്റെ എണ്ണക്കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പെന്റഗൻ വെളിപ്പെടുത്തി. ഒറ്റമിസൈൽകൊണ്ട് യുഎസ് കപ്പലുകളെ തവിടുപൊടിയാക്കും എന്ന് നേരത്തേ ഇറാൻ തുറന്നടിച്ചിരുന്നു. ‘‘ഇറാനെ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ, രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.’’– പെന്റഗൺ വക്താവ് പറഞ്ഞു.‌‌

യുഎസ് ഉപരോധത്തിൽ നിന്നു സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com