ADVERTISEMENT
ലൊസാഞ്ചലസ് ∙ 20 വർഷം മുൻപ്, പ്രണയത്തകർച്ചയുടെ തേങ്ങൽ നുരയുന്ന വരികളിൽ സംഗീതം നിറച്ച് പാട്ടും നൃത്തവുമായി അരങ്ങേറ്റം കുറിച്ച കൗമാരക്കാരി. ‘ബേബി വൺമോർ ടൈം’ എന്ന ആൽബവുമായി പോപ് രംഗത്തെത്തി താരമായി മാറിയ അതേ ബ്രിറ്റ്നി സ്പിയേഴ്സ് ഇനി സംഗീത വേദിയിലേക്കില്ല. 37 വയസ്സുള്ള ഗായികയെ പിതാവു നിർബന്ധിച്ച് ലാസ് വേഗസിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്ന വിവാദങ്ങൾക്കിടെയാണു തീരുമാനം. പോപ് കരിയർ തുടങ്ങിയതു മുതൽ ബ്രിറ്റ്നിയുടെ സംഗീതപരിപാടികൾ നോക്കി നടത്തുന്ന മാനേജർ ലാറി റുഡോൾ‍ഫാണു ‘വെറൈറ്റി’ മാഗസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com