മുറിവുണങ്ങും മുൻപ് ലങ്കയിൽ പ്രസിഡന്റിന് വിവാഹവിരുന്ന്

Maithripala Sirisena
മൈത്രിപാല സിരിസേന
SHARE

കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന് ചൈനയിലേക്കു തിരിച്ചത്.

മകന്റെ വിവാഹം മുൻനിശ്ചയപ്രകാരം ഈ മാസം 9ന് തന്നെ നടത്തിയതും വിമർശനമുയർത്തി. ഭീകരാക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടൽ ഷാങ്ഗ്രിലയിൽ സൽക്കാരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് മറ്റൊരു ആഡംബര ഹോട്ടലിലേക്കു മാറ്റിയെന്നു മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA