ADVERTISEMENT

മിനാ (സൗദി) ∙ തെറ്റുകൾ ഏറ്റുപറയാൻ, അല്ലാഹുവിന്റെ മുൻപിൽ ക്ഷമ തേടി പുതിയ മനുഷ്യരായിത്തീരാൻ പ്രാർഥനകളാൽ മനസ്സൊരുക്കി ഹജ് തീർഥാടകർ. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫ സംഗമം ഇന്ന്. ഇന്നലെ മിനായിലെ കൂടാരങ്ങളിൽ രാപാർത്ത 20 ലക്ഷത്തിലേറെ തീർഥാടകർ ഇന്നു പുലർച്ചയോടെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

കിലോമീറ്ററുകൾ വിസ്‌തീർണമുള്ള അറഫ മൈതാനത്തിന്റെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ നമസ്‌കാരവും ഖുത്തുബയും (പ്രഭാഷണം) കഴിഞ്ഞാണ് അറഫ സംഗമം ആരംഭിക്കുക. ജബലുറഹ്മയിലും (കാരുണ്യത്തിന്റെ മല) മൈതാനത്തുമിരുന്ന് വിശ്വാസികൾ സന്ധ്യവരെ കണ്ണുനീരോടെ പ്രാർഥിക്കും. 

സൂര്യാസ്‌തമയത്തോടെ മുസ്‌ദലിഫയിലേക്കു നീങ്ങും. രാത്രി അവിടെ തങ്ങി, കല്ലേറ് കർമം നടത്താനുള്ള കൽമണികൾ അവിടെ നിന്നു ശേഖരിച്ച് മിനായിലേക്കു തിരിക്കും.

പിശാചിന്റെ പ്രതീകമായ ജംറയ്ക്കു നേരെ നാളെ ആദ്യത്തെ കല്ലേറു കർമത്തിനു ശേഷം ബലിയർപ്പണം, തലമുടി മുണ്ഡനം ചെയ്യൽ. തുടർന്ന് പെരുന്നാൾ നമസ്‌കാരം. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി കഅബ പ്രദക്ഷിണവും സഅ്‌യും കൂടി നിർവഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് പ്രാഥമിക വിരാമമാകും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണു ബലിപെരുന്നാൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com