ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണസഖ്യത്തിലെ മുഖ്യകക്ഷിയായ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ (യുഎൻപി) നേതൃത്വത്തിൽ വിശാലസഖ്യത്തിനു സാധ്യതയില്ലെന്ന് ഒരു പ്രമുഖ നേതാവ് വ്യക്തമാക്കി.  ഭരണസഖ്യത്തിലെ എസ്എഫ്പി നേതാവായ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ വർഷം യുഎൻപി നേതാവ് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി മഹിന്ദ രാജപക്ഷെയെ പകരം നിയമിച്ചിരുന്നു. 

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിയെങ്കിലും ഭരണസഖ്യത്തിൽ കടുത്ത ഭിന്നതയുണ്ട്. 

യുഎൻപി ഉപനേതാവ് സജിത് പ്രേമദാസയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തെ വിക്രമസിംഗെ എതിർക്കുന്നു. സ്ഥാനാർഥി നിർണയത്തിനായി ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നു വീണ്ടും ചേരുന്നുണ്ട്. ഡിസംബർ 8 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 

ഇതേസമയം, പ്രതിപക്ഷത്തു നിന്ന് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ഗോതാബയ രാജപക്ഷെ തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി പരാതിപ്പെട്ടു. ഗോതാബയ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനാണ്.

അനുര കുമാര ദിശനായകെയാണ് മാർക്സിസ്റ്റ് പാർട്ടിയായ ജെവിപി ഉൾപ്പെട്ട നാഷനൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർഥി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com