ADVERTISEMENT

ബെയറിറ്റ്സ് (ഫ്രാൻസ്) ∙ യുഎസ് പ്രഥമവനിത മെലനിയ ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കണ്ടുവെന്ന പ്രചാരണം വൈറ്റ് ഹൗസ് നിഷേധിച്ചു. മെലനിയയുടെ ഭർത്താവ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണ് ഇങ്ങനെയൊരു സംശയം ജനിപ്പിച്ചത്.

‘മെലനിയ കിമ്മിനെ കണ്ടുവെന്നും, അദ്ദേഹം വലിയ സാധ്യതകളുള്ള രാജ്യത്തിന്റെ തലവനാണെന്ന് അവർ സമ്മതിക്കുന്നു’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ, മെലനിയ കിമ്മുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നു വ്യാഖ്യാനമുണ്ടായി. ഈ തെറ്റിദ്ധാരണയാണ് വൈറ്റ് ഹൗസ് തിരുത്തിയത്. ‘പ്രസിഡന്റ് ഉദ്ദേശിച്ചത്, പ്രഥമവനിത കിമ്മിനെക്കുറിച്ചു മനസ്സിലാക്കി എന്നാണെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റെഫനി ഗ്രിഷാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com