ADVERTISEMENT

ഹോങ്കോങ് ∙ ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്നവർക്ക് അനുകൂലമായി കർശന നിലപാടു കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഹോങ്കോങ്ങിൽ ഞായറാഴ്ച യുഎസ് കോൺസുലേറ്റിലേക്കു വൻ റാലി. 14 ആഴ്ചയായി നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തെ അംഗീകരിച്ചു ചൈന നിലപാടു മാറ്റിയില്ലെങ്കിൽ ഹോങ്കോങ്ങുമായുള്ള വ്യാപാര സഹകരണം പുനഃപരിശോധിക്കുന്ന ബിൽ യുഎസ് കോൺഗ്രസ് പാസ്സാക്കണമെന്നാണു സമരക്കാർ ആവശ്യപ്പെട്ടത്.

ഇതേസമയം, ഹോങ്കോങ്ങിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടുന്നതിനെതിരെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം മുന്നറിയിപ്പു നൽകി. വ്യാപാര സഹകരണത്തിൽ മാറ്റം വരുത്തിയാൽ യുഎസിനും ദോഷകരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഞായറാഴ്ച പകൽ റാലി സമാധാനപരമായിരുന്നു. എന്നാൽ വൈകുന്നേരമായതോടെ പൊലീസും സമരക്കാരും പലവട്ടം ഏറ്റുമുട്ടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com