ADVERTISEMENT

സ്റ്റോക്കോം ∙ സാഹിത്യത്തിനുള്ള 2019 ലെ നൊബേൽ സമ്മാനം ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റർ ഹൻഡ്‌കെയും 2018 ലെ സമ്മാനം പോളിഷ് നോവലിസ്റ്റ് ഓൾഗ തൊകാർചുക്കും നേടി. വിവാദങ്ങളെ തുടർന്ന് 2018 ലെ പ്രഖ്യാപനം നീട്ടിവച്ചതിനാലാണ് ഈ വർഷം രണ്ടു സമ്മാനങ്ങൾ പ്രഖ്യാപിച്ചത്.

സാഹിത്യ നൊബേൽ ലഭിക്കുന്ന പതിനഞ്ചാമത്തെ വനിതയായ ഓൾഗ തൊകാർചുക് (57) പോളിഷ് സാഹിത്യത്തിലെ സമകാലികരിൽ ഏറ്റവും പ്രതിഭാശാലിയായി ആദരിക്കപ്പെടുന്നു. പോളണ്ടിലെ തീവ്ര വലതുപക്ഷ സർക്കാരിന്റെ കടുത്ത വിമർശക. ‘ദ് ഫ്ലൈറ്റ്സ്’ എന്ന നോവൽ മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം (2018) നേടി. മറ്റു മുഖ്യകൃതികൾ: ദ് ജേണി ഓഫ് ദ് ബുക് പീപ്പിൾ, സിറ്റീസ് ഇൻ മിറേഴ്സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ഡ്രൈവ് യുവർ പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്.

രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പിൽ ജർമൻ സാഹിത്യത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള എഴുത്തുകാരിലൊരാളായ പീറ്റർ ഹൻഡ്കെ (76) തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. സെർബിയൻ തീവ്രദേശീയവാദത്തെ പിന്തുണച്ചതിനു വിവാദത്തിൽപെട്ടു. മുഖ്യകൃതികൾ: വോക് എബൗട് ദ് വില്ലേജസ്, എ സ്ലോ ഹോം കമിങ്, എ സോറോ ബിയോണ്ട് ഡ്രീംസ്, ദ് ഗോളീസ് ആങ്സൈറ്റി അറ്റ് ദ് പെനൽറ്റി കിക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com