ADVERTISEMENT

ഹോങ്കോങ് ∙ ജനാധിപത്യാവകാശങ്ങൾക്കായി ചൈനയ്ക്കും ചൈനയെ പിന്തുണയ്ക്കുന്ന ഹോങ്കോങ്ങിലെ ഭരണാധികാരി കാരി ലാമിനുമെതിരെ സമരം ചെയ്യുന്നവർ ഇന്നലെ ഹോങ്കോങ് മെട്രോ സ്റ്റേഷനിലേക്കു പെട്രോൾ ബോംബുകൾ എറിഞ്ഞു. സ്റ്റേഷനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കില്ല.

വാരാന്ത്യമായ ഇന്നലെ നൂറുകണക്കിനു പ്രക്ഷോഭകർ പ്രകടനം നടത്തി. ചെറുപ്പക്കാർ നിരോധനം ലംഘിച്ചു മുഖാവരണം അണിഞ്ഞാണു റാലികളിൽ പങ്കെടുത്തത്. പ്രായമായ പ്രക്ഷോഭകർ 48 മണിക്കൂർ സത്യഗ്രഹം ആരംഭിച്ചു.

ഹോങ്കോങ് സന്ദർശിക്കുന്ന യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കാരി ലാം പെട്ടെന്നു റദ്ദാക്കി. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന നിബന്ധനയ്ക്കു യുഎസ് നേതാവ് വഴങ്ങാത്തതാണ് കാരണമെന്നു കരുതുന്നു. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com