ADVERTISEMENT

ന്യൂയോർക്ക് ∙ ബഹിരാകാശ ചരിത്രത്തിലാദ്യമായി സ്ത്രീകൾ മാത്രമായി ബഹിരാകാശത്ത് നടന്നു (സ്പേസ്‌ വോക്). യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കൊക്, ജെസിക്ക മെയ്ർ എന്നിവരാണ് ഇന്നലെ ബഹിരാകാശനിലയത്തിനു പുറത്തിറങ്ങിയത്. നിലയത്തിന്റെ കേടായ ബാറ്ററി ചാർജ് – ഡിസ്ചാർജ് യൂണിറ്റ് മാറ്റിവയ്ക്കലായിരുന്നു ദൗത്യം. മുൻപ് സ്ത്രീകൾ നടത്തിയപ്പോഴെല്ലാം കൂടെ ഒരു പുരുഷൻ ഉണ്ടായിരുന്നു. ഇത്തവണ ആ ചരിത്രം മാറി.

1984ൽ റഷ്യൻ ബഹിരാകാശ സഞ്ചാരി സ്വെറ്റ്‍ലാന സവിറ്റ്സ്‍കയയാണ് ആദ്യ സ്പേസ് വോക് നടത്തിയ വനിത. അതേ വർഷം നാസയിലെ കാത്തി സള്ളിവനും ബഹിരാകാശ നടത്തം പൂർത്തിയാക്കി. അതിനുശേഷം ഇതുവരെ 12 വനിതാ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. 

കഴിഞ്ഞ മാർച്ച് 8 വനിതാ ദിനത്തിൽ മറ്റൊരു ബഹിരാകാശയാത്രികയായ ആൻ മക്ലൈനും ക്രിസ്റ്റീന കൊകും ബഹിരാകാശ നടത്തത്തിന് പദ്ധതിയിട്ടെങ്കിലും ബഹിരാകാശവസ്ത്രം ഒരാൾക്ക് പാകമാകാതെ വന്നതിനാൽ ദൗത്യം ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com