ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ബിൽഡിങ്ങിനു പുറത്തു കാലാവസ്ഥാ വ്യതിയാന സമരത്തിൽ പങ്കെടുത്തതിനു ഹോളിവുഡിലെ മുതിർന്ന നടി ജെയ്‌ൻ ഫോൻഡ (81) രണ്ടാമതും അറസ്റ്റിൽ.

ഓസ്കർ ജേതാവായ നടിക്കൊപ്പം മുതിർന്ന നടൻ സാം വാട്ടർസ്റ്റൺ അടക്കം മറ്റു 16 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നതിനാണു നടപടി. കാലാവസ്ഥാ സമരം നടത്തിയതിനു കഴിഞ്ഞ 12 നും ജെയിൻ ഫോൻഡ അറസ്റ്റിലായിരുന്നു.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി വിഷയങ്ങളിൽ ബോധവൽക്കരണം ലക്ഷ്യമിട്ടു വെള്ളിയാഴ്ച തോറും ‘ഫയർ ഡ്രിൽ ഫ്രൈഡേസ്’ എന്ന നിയമലംഘന പ്രക്ഷോഭം നടത്തുകയാണു നടി.

കാലാവസ്ഥാ സമരത്തിലൂടെ ആഗോള ശ്രദ്ധ നേടിയ സ്വീഡിഷ് പെൺകുട്ടി ഗ്രേറ്റ ട്യുൻബെർഗിന്റെ ശൈലി പിന്തുടർന്നാണു വെള്ളിയാഴ്ച തോറും സമരം. 2 ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫോൻഡ, 1964 ൽ വിയറ്റ്‌നാം യുദ്ധവിരുദ്ധ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com